‘പ്രീമിയം ബസുകൾ ലാഭത്തിലാണ് ഓടുന്നത്’; ശബരിമല തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം സജ്ജമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ

kb ganesh kumar

പ്രീമിയം ബസുകൾ ലാഭത്തിലാണ് ഓടുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതുതായി 150 ബസുകൾ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. ഇതിൽ 100 എണ്ണം സൂപ്പർ ഫാസ്റ്റും 50 എണ്ണം ഫാസ്റ്റ് ബസ്സുകളുമായിരിക്കും.
200 മിനി ബസുകളും വാങ്ങിയേക്കും. ഫണ്ട് ലഭ്യമായാൽ ഉടൻ ബസുകൾ വാങ്ങുമെന്നും 93 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ – ബസുകൾ നഷ്ടമില്ലാതെയാണ് ഓടുന്നത്. തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ബസുകൾ നഷ്ടമില്ലാതെയാണ് ഇപ്പോൾ ഓടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; സംസ്ഥാന സ്‌കൂള്‍ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത്: മന്ത്രി വി ശിവന്‍കുട്ടി

സിറ്റിസൺ ആപ് വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾ ജനങ്ങൾക്ക് ആപ് വഴി അറിയിക്കാം. ഇന്ത്യയിൽ ആപ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലേ സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. ശബരിമല തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം സജ്ജമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഡ്രൈവർമാരുടെ കുറവുണ്ട്. പരിചയ സമ്പന്നരായ ഡ്രൈവർമാരെ വിനിയോഗിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News