‘അദ്ദേഹം കേരളത്തിൽ ഇല്ല, വന്നാൽ ഞാൻ വന്ന് കാണാൻ പറയാം’; ഗാന്ധിഭവനിൽ വെച്ച് നടൻ ടി.പി മാധവനെ സന്ദർശിച്ച് മന്ത്രി ഗണേഷ്‌കുമാർ

കേരളത്തിലെ തന്നെ ജനപ്രിയനായ നേതാവും നടനുമാണ് കെ ബി ഗണേഷ് കുമാർ. ഗതാഗത മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിറകെ അദ്ദേഹം പറഞ്ഞ പല വാക്കുകളും ആളുകൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവനില്‍ ഗണേഷ് എത്തിയതും, തുടർന്ന് നടന്ന സംഭവങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ‘മമ്മൂട്ടി ദി മാൻ ഓഫ് മാസ്മരികം’, പുതുവർഷത്തിൽ പുതിയ മുഖം, അമ്പരപ്പിക്കുന്ന ഭ്രമയുഗത്തിന്റെ പോസ്റ്റർ പുറത്ത്; ഇത് ഭീകരം എന്ന് ആരാധകർ

ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനും അന്തേയവാസികളെ കണ്ട് വിശേഷങ്ങൾ അറിയാനുമാണ് ഗണേഷ് കുമാർ എത്തിയത്. ഇതേസമയത്താണ് അവിടുത്തെ അന്തേവാസിയായ നടന്‍ ടി.പി മാധവനെയും മന്ത്രി ഗണേഷ് കുമാർ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയത്. നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കണണമെന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും ഗാന്ധിഭവനിൽ നിന്ന് മടങ്ങുമ്പോൾ മന്ത്രി പറഞ്ഞു. 2 ദിവസത്തിനുള്ള വീണ്ടും വന്ന് അദ്ദേഹത്തെ കാണാം എന്ന ഉറപ്പും മന്ത്രി നൽകിയിട്ടുണ്ട്.

ALSO READ: പിഎച്ച്‌ഡി കലത്തിൽ ഇട്ട് വേവിച്ചാൽ കഞ്ഞിയാകുമോ? നാല് ബിരുദാനന്തര ബിരുദങ്ങൾ ഉള്ള യുവാവ് ജീവിക്കാൻ പച്ചക്കറി വിൽക്കുന്നു

അതേസമയം, മലയാള സിനിമയില്‍ സജീവമായിരുന്ന ടി.പി മാധവന്‍. 2015ൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ സ്ഥിരതാമസമാക്കിയത്. പുനലൂര്‍ സോമരാജന്റെ നേത്വത്തിലാണ് ഗാന്ധി ഭവന്‍ ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. മാധവനെ പോലെ നിരവധി ആളുകൾ ഇവിടെ ജീവിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News