ചൊവ്വര ഗുണ്ടാ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

ആലുവ ചൊവ്വരയില്‍ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയില്‍. കാക്കനാട് സ്വദേശി സ്വരാജ്, അരൂര്‍ സ്വദേശി സനീര്‍, മലപ്പുറം സ്വദേശി ഫൈസല്‍ബാബു, ചൊവ്വര സ്വദേശി കബീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ ആലുവയില്‍ എത്തിക്കും. കാക്കനാട്, അരൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

ALSO READ:70 കോടിയുടെ തട്ടിപ്പ് കേസ്; എസ് കുമാർ ജ്വല്ലറി ഉടമക്ക് ജാമ്യം

ആക്രമണം ആസൂത്രണം ചെയ്തത് കബീറെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു ഗുണ്ടാ ആക്രമണം നടന്നത്. കാറില്‍ വന്ന ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ALSO READ:ചൊവ്വര ഗുണ്ടാ ആക്രമണം; ഒരാള്‍ പൊലീസ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News