വിയ്യൂർ ജയിലിൽ ഗുണ്ടാനേതാവിന് നേരെ സഹതടവുകാരന്റെ ആക്രമണം

തൃശൂർ വിയ്യൂർ ജയിലിൽ ഗുണ്ടാ നേതാവിന് നേരെ ആക്രമണം. കുപ്രസിദ്ധ ഗുണ്ടാ നേതാവും കാപ്പ പ്രതിയുമായ മരട് അനീഷിനെയാണ് സഹ തടവുകാരൻ ആക്രമിച്ചത്. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപിച്ചു. ആക്രമണം തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും പരിക്കേറ്റു.

Also Read; റോഡിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്യൂട്ട്കേസ്; തുറന്നപ്പോൾ യുവതിയുടെ മൃതദേഹം

ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷിന് നേരെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മറ്റൊരു ഗുണ്ടാ നേതാവായ അമ്പായത്തോട് അഷ്‌റഫ്‌ ഹുസൈൻ ആണ് ബ്ലേഡ് ഉപയോഗിച്ച് ദേഹത്തും തലയിലും മുറിവേൽപ്പിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും പരിക്കേറ്റു. അനീഷിനെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

വിയ്യൂർ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു അനീഷ്. ജയിൽ ഉദ്യോഗസ്ഥനായ ബിനോയ് ഇയാളെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ആക്രമണം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിരവധി കേസുകളിൽ പ്രതിയായ അനീഷിനെതിരെ കേരളത്തിൽ മാത്രം കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ഗുണ്ടാപ്പിരിവ് തുടങ്ങി 45ഓളം കേസുകളുണ്ട്. ഈ മാസം ആറിന് പുലർച്ചെയാണ് കൊച്ചിയിൽ നിന്നും ആശുപത്രി വളഞ്ഞ് മരട് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടക്കുകയായിരുന്നു.

Also Read; മലപ്പുറത്തെ യുവാവിന്റെ ദുരൂഹമരണം; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News