നെടുമ്പാശേരിയിൽ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു

നെടുമ്പാശേരിയിൽ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ റോഡിൽ വച്ചാണ് വെട്ടിക്കൊന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ ചിലർ ചേർന്ന് വിനുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ഇയാളെ ഓട്ടോയിൽ കയറ്റികൊണ്ടു പോയ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read: ‘ഒരു മിന്നായം പോലെ, കാത്തിരുന്നത് സൂര്യഗ്രഹണം കണ്ടത് പുരുഷ ലിംഗം’, ഓൺ എയറിൽ ന്യൂസ് ചാനലിന് സംഭവിച്ചത് വൻ അബദ്ധം

2019 ൽ മറ്റൊരു ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് വിനു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

Also Read: മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണം; കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News