സിനിമ സംഘട്ടന സംവിധായകനായ അച്ഛൻ വീരു ദേവ്ഗണിനെ കുറിച്ച് തുറന്ന് പറഞ്ഞ് സൂപ്പർ താരം അജയ് ദേവ്ഗൺ. ബോളിവുഡിൽ ആക്ഷൻ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിൽക്കുന്ന പ്രിയതാരം കൂടെയാണ് അജയ്.
13-ാം വയസിൽ പഞ്ചാബിലെ വീട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ച് ബോംബെയിലേക്ക് കുടിയേറിയതാണ് വീരു ദേവ്ഗൺ. പണമില്ലാതെ യാത്ര ചെയ്തതിന് പൊലീസ് അദ്ദേഹത്തെ ജയിലിലിട്ടിരുന്നതായും അജയ് ഓർത്തു പറഞ്ഞു. ജോലിയും കിടപ്പാടവും ഇല്ലാതെ തെരുവിൽ അലഞ്ഞ നടന്ന വീരുവിന് ഒരാൾ ഒരു കിടപ്പാടം കൊടുത്തു. അതായിരുന്നു തുടക്കം. ദിവസവും തന്റെ കാർ കഴുകി തരാമെങ്കിൽ കാറിനകത്ത് കിടന്നോളൂ എന്ന ഒരാളുടെ വാക്കാണ് താത്കാലിക കിടപ്പാടം കൊടുത്തത്.
ALSO READ: അഭിനയ മികവിന്റെ പുണ്യങ്ങളിൽ ഒന്നല്ലേ ലാൽ? അത് ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കണം; സി ജെ ജോൺ
കാർപ്പെന്റർ ജോലികൾ ചെയ്തു തുടങ്ങിയ വീരു ദേവ്ഗൺ ഒരു ഗുണ്ട സംഘത്തിന്റെ തലവനായി. സിയോൺ-കോലിവാഡ പ്രദേശത്ത് അദ്ദേഹം അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവായിരുന്നു ആയിരുന്നു എന്ന അജയ് പറയുന്നു. അങ്ങനെയിരിക്കെ ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നതിനിടെയാണ് സിനിമ സംഘട്ടന സംവിധായകനായ രവി ഖന്ന ആ വഴി പോയതും വീരു ദേവ്ഗണിന്റെ തലവര തന്നെ മാറുന്നതും.
സംഘട്ടനം കണ്ട് കാർ നിർത്തിയ രവി ഖന്ന വീരു ദേവ്ഗണിനെ വിളിച്ച് തൊട്ടടുത്ത ദിവസം തന്നെ നേരിൽ കാണാൻ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അത് അച്ഛന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ആയിരുന്നെന്നും രവി ഖന്നയാണ് അച്ഛനെ സംഘട്ടന സംവിധായകനാക്കിയതെന്നും അജയ് കൂട്ടിച്ചേർത്തു.
ALSO READ: പ്രശസ്ത യൂട്യൂബര്‍ വിവേക് ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്
വീരു ദേവ്ഗൺ 200ലേറെ സിനിമകളുടെ സംഘട്ടനങ്ങൾ സംവിധാനം ചെയ്തു. ക്രാന്തി, റാം തേരി ഗംഗാ മൈലി, മിസ്റ്റർ നട്ട് വർലാൽ തുടങ്ങിയവ ആദ്ദേഹത്തിന്റെ സംഘട്ടന സംവിധാനത്തിൽ പ്രധാനപ്പെട്ടതാണ്. 2019 മേയ് 27നായിരുന്നു വീരു ദേവ്ഗണിന്റെ അന്ത്യം.
കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ പരിപാടിയിലാണ് അജയ് ദേവ്ഗൺ അച്ഛനെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here