മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം. 37 കാരിയായ മെയ്‌തേയ് സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്. മെയ് 3 ന് നടന്ന കൂട്ടബലാത്സംഗത്തില്‍ ഇന്നലെയാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനിടെ അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്‌തേയ് വിഭാഗം പ്രധാനമന്ത്രിക്ക് കത്തയച്ചു.
Also Read: ദില്ലിയിൽ മാളിന് മുൻപിൽ തർക്കം, 22കാരൻ കുത്തേറ്റ് മരിച്ചു
മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. മെയ് 3 ന് മെയ്‌തേയ് കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടി പുറപ്പെട്ട ദിവസം തന്നെ മെയ്‌തേയ് വിഭാഗത്തിലെ സ്ത്രീ കൂട്ടബലാത്സംഗം ചെയ്തതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 37 കാരിയെ കുക്കി വിഭാഗത്തിലെ 6 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ചുരാചന്ദ്പൂപൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ബീക്ഷ്ണു പൂര്‍ പൊലീസ് ഇന്നലെ സീറോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ തുടരന്വേഷണത്തിനായി സംഭവം നടന്ന ചുരാചന്ദ്പൂരിലെ വനിത പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റിയതായി പൊലീസ് അറിയിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പൊലീസ് യുവതിയുടെ വൈദ്യ പരിശോധന നടത്തി. . കേസില്‍ അന്വേ,ണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ മണിപ്പൂര്‍ പൊലീസിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേ സമയം മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മെയ്തെയ് വിഭാഗം കത്തയച്ചു. കുക്കികളുമായി അസം റൈഫിള്‍സ് സഹകരിക്കുന്നെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here