ഉത്തർപ്രദേശ്: ബിജെപി എംഎൽഎ ഹരിഷ് ഷാക്കിയയ്ക്കെതിരെ കൂട്ടബലാത്സംഗ പരാതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായ ഹരിഷ് ഷാക്കിയ തന്റെ ക്യാമ്പ് ഓഫീസിൽ വെച്ച് സഹോദരന്‍ സത്യേന്ദ്ര ഷാക്കിയക്കും മറ്റു ചിലർക്കും ഒപ്പം ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഉജാനി കോട്ട്‍വാലി സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് ഷാക്കിയയും സഹോദരനും ഉൾപ്പെടെ 16 പേര്‍ക്കെതിരെ കേസെടുത്തു. പരാതിക്കാരിയുടെ കുടുംബത്തിന്റെ കോടികള്‍ വിലയുള്ള ഭൂമി തുച്ഛവിലയ്ക്ക് തട്ടിയെടുക്കാൻ ശ്രമിച്ച ഹരിഷ് ഷാക്കിയയുടെ ശ്രമത്തിനെ കുടുംബം എതിർത്തപ്പോൾ, യുവതിയുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും കൃഷിഭൂമിയിലെ വിളകൾ നശിപ്പിക്കുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേനയാണ് യുവതിയെ ക്യാമ്പ് ഓഫീസിലെത്തിച്ചത്.
Also Read: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക കർഷക പ്രക്ഷോഭം ശക്തം
ക്യാമ്പ് ഓഫീസിൽ വെച്ച് എംഎൽഎയും സഹോദരനും മറ്റുള്ളവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ഭൂമി വിൽക്കാനുള്ള കരാറിൽ ഒപ്പിടാനും നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. നേരത്തെ യുവതിയുടെ മറ്റൊരു ബന്ധുവായ .യുവാവിനെ എംഎൽഎയും സംഘവും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തെങ്കിലും അധികൃതര്‍ അനങ്ങിയില്ലെന്നും കുടുംബം ആരോപിച്ചു.
യുപി ബിൽസി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഹരിഷ് ഷാക്കിയ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here