വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിൽ ഹരിയാന ബിജെപി അധ്യക്ഷന്‍ മോഹന്‍ലാല്‍ ബദോളിക്കും മറ്റൊരു ഗായകനുമെതിരെ കേസെടുത്തു. കസൗലിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഹിമാചല്‍ പ്രദേശ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പരാതി പ്രകാരം, രണ്ട് പേരും സംഭവം വീഡിയോയിൽ പകർത്തുകയും വെളിപ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഡിസംബര്‍ 13ന് സോളന്‍ ജില്ലയിലെ കസൗലിയില്‍ ആണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. ബദോളി, ജയ് ഭഗവാന്‍ എന്ന റോക്കി എന്നിവരുടെ പേരുകളാണുള്ളത്. എഫ്ഐആറിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എഫ്ഐആര്‍ പ്രകാരം, 2023 ജൂലൈ 3ന് ആണ് രണ്ട് പ്രതികളെയും സ്ത്രീ കണ്ടുമുട്ടിയത്. തന്റെ ബോസിനും സുഹൃത്തിനുമൊപ്പം ഹോട്ടലില്‍ താമസിക്കുകയായിരുന്നു അവർ. ബദോളി രാഷ്ട്രീയ നേതാവായും റോക്കി ഗായകനായും പരിചയപ്പെടുത്തി. സര്‍ക്കാര്‍ ജോലിയും മ്യൂസിക് വീഡിയോയില്‍ അഭിനയിക്കാന്‍ അവസരവും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത്. പ്രതി പരാതിക്കാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അവർ വിസമ്മതിച്ചപ്പോള്‍ ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here