പാർക്കിലിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, നാലുപേർ അറസ്റ്റിൽ

ബംഗളൂരുവിൽ പാർക്കിലിരുന്ന യുവതിയെ വലിച്ചിഴച്ച ശേഷം ഓടുന്ന കാറിൽ വെച്ച് നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ വ്യക്തമാക്കി. മാർച്ച് 25-ന് രാത്രി കോറമംഗലയിലെ നാഷണൽ ഗെയിംസ് വില്ലേജ് പാർക്കിൽ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു യുവതി.

ഏറെ വൈകിയും ഇവർ പാർക്കിലിരുന്നതിനെ എതിർത്ത് പ്രതികളിലൊരാൾ ഇരുവരെയും സമീപിച്ചു. യുവതിയുടെ സുഹൃത്ത് പോയപ്പോൾ, പ്രതി തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു. അവർ സ്ത്രീയെ പാർക്കിൽ നിന്ന് പുറത്തേക്കിറക്കി വാഹനത്തിലേക്ക് വലിച്ചിഴച്ച ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഓടുന്ന കാറിൽ പുലർച്ചെ വരെ യുവതിയെ നാലു പേരും ചേർന്ന് പീഡിപ്പിച്ചു. സംഭവം പൊലീസിൽ അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വീടിന് സമീപത്ത് ഇറക്കിവിട്ടു. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News