രാജസ്ഥാനില്‍ കൂട്ടബലാത്സംഗം; യുവതിയെ പീഡിപ്പിച്ച് നഗ്നയാക്കി റോഡിലുപേക്ഷിച്ചു

രാജസ്ഥാനില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. പീഡനത്തിന് പിന്നാലെ യുവതിയെ തല്ലിച്ചതച്ച ശേഷം നഗ്നയാക്കി റോഡിലുപേക്ഷിക്കുകയായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് രാജ്യത്തെ നാണംകെടുത്തിയ സംഭവം. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍.

READ MORE:മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍

യുവതിയെ മദ്യലഹരിയിലായിരുന്ന മൂന്നുപേര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് നടക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന യുവതിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

READ MORE:കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര ചത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration