കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു; പ്രതികൾ ഭർതൃസഹോദരന്മാർ; സംഭവം യുപിയിൽ

യുപിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ യുവതിയുടെ ഭർതൃസഹോദരൻമാർ പൊലീസ് പിടിയിലായി. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിലാണ് ദാരുണമായ ഈ കൃത്യം നടന്നത്. നാല് പേരാണ് അറസ്റ്റിലായത്. ഇവർ യുവതിയുടെ ഭർത്താവിന്റെ സഹോദരങ്ങളാണ്. യുവതിയുടെ ഭർത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നും ഇയാൾ പണം വാ​ഗ്ദാനം ചെയ്തു എന്നും പ്രതികൾ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇയാൾ ദുബായിലാണെന്ന് കണ്ടെത്തി.

ALSO READ: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

ശനിയാഴ്ചയാണ്  സംഭവം. യുവതിയുടെ മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. മുഖം ഇഷ്ടിക കൊണ്ട് അടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. മുഖം വ്യക്തമാകാതിരിക്കാൻ ആയിരിക്കണം ഇങ്ങനെ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ യുവതി കൂട്ടബലാത്സം​ഗത്തിനിരയായതായി കണ്ടെത്തി. വിദേശത്തുള്ള പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News