കോഴിക്കോട് വടകരയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്ന സംഘം വ്യാപകമാകുന്നു

കോഴിക്കോട് വടകര മേഖലയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്ന സംഘം വ്യാപകമാകുന്നു. പതിയാരക്കര, കോട്ടപ്പള്ളി പ്രദേശങ്ങളിൽ എട്ട് മരങ്ങളാണ് മുറിച്ച നിലയിൽ കാണപ്പെട്ടത്. നൂറ് വർഷത്തിലേറെയായി കാണപ്പെട്ടമരവും മുറിച്ചു മാറ്റിയിട്ടുണ്ട്.

Also Read: മണ്ണാര്‍ക്കാട് ഹോട്ടലില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെയും അമ്പലപ്പറമ്പിലേയും ചന്ദന മരങ്ങളാണ് വ്യാപകമായി മുറിച്ചു കടത്തിയനിലയിൽ കാണപ്പെട്ടത്. കോട്ടപ്പള്ളിയിലെ കോട്ടപ്പാറ മലയിൽ തെക്കിണ തറമ്മൽ പൊക്കന്റെ ഉടമസ്ഥതയിലുള്ളസ്ഥലത്തെ നൂറ് വർഷം പഴക്കമുള്ള ചന്ദനം വരെ മുറിച്ചു കടത്തി. പള്ളിപ്പറമ്പ് ഭഗവതി ക്ഷേത്രപരിസരത്തുള്ളമരങ്ങളും കോട്ടപ്പള്ളിയിലും ഒരേ സമയത്താണ് മോഷണം പോയതെന്നാണ് സംശയിക്കുന്നത്. പത്ത് വർഷത്തിലേറെ പഴക്കമുള്ളവയാണ് ഈ മരങ്ങൾ. വടകര പതിയാരക്കരയിൽ മാത്രം അഞ്ച് മരങ്ങളാണ് മുറിച്ച് എടുത്തത്. കാടുമൂടിയ പ്രദേശത്ത് നിന്നാണ് കൂടുതലും ചന്ദന മരങ്ങൾ മുറിച്ചെടുത്തത്. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: കോഴിക്കോട് മാവൂരിലെ ജ്വല്ലറി മോഷണം; പ്രതികൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News