ഏറ്റുമുട്ടലിന് പിറകേ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ സഹായി പിടിയില്‍

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ ഏറ്റവും അടുത്ത അനുയായിയെ പിടികൂടിയതായി യുപി പൊലീസ്. തലയ്ക്ക് അമ്പതിനായിരം രൂപ വില പറഞ്ഞിരുന്ന മുഹമ്മദ് നഫീസ് അഥവാ നഫീസ് ബിര്‍യാണി എന്ന ഗുണ്ടാനേതാവാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പൊലീസും ഗുണ്ടാസംഘങ്ങളുമായി നടന്ന ശക്തമായ വെടിവെയ്പ്പിന് ശേഷമാണ് ഇയാളെ പിടികൂടിയതെന്ന് പ്രയാഗ്രാജ് പൊലീസ് വ്യക്തമാക്കി. പൊലീസ് പരിശോധന നടക്കുന്നതിനിടയില്‍ ബാരിക്കേഡ് തകര്‍ത്ത് ഒരു വാഹനം കടന്നു പോവുകയും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷന്റെ അനാപൂര്‍ ഔട്ട് പോസ്റ്റിലായിരുന്നു സംഭവം. തിരിച്ചു പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ അക്രമികളില്‍ ഒരാള്‍ക്ക് കാലില്‍ വെടികൊണ്ടു. കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുകയും ചെയ്തു.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ; കല്ലാർ ഡാം തുറന്നു

ഉമേഷ് പാല്‍ വധകേസിലെ പ്രധാന പ്രതിയാണ് പിടിയിലായിരിക്കുന്നത്. ചോദ്യം ചെയ്യലിനിടയിലാണ് ഇയാള്‍ ആതിഖ് അഹമ്മദിന്റെ സഹായിയാണെന്ന് പൊലീസിന് വ്യക്തമായത്. ബിഎസ്പി എംഎല്‍എ രാജു പാലിന്റെ കൊലപാതകകേസില്‍ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഇദ്ദേഹത്തെ പട്ടാപകലാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി ഉപയോഗിച്ച ഹ്യൂണ്ടായ് ക്രെറ്റ കാര്‍ മുഹമ്മദ് നഫീസിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

ALSO READ: കാതലിന് കോടികളോ? ജ്യോതികയുടെ പ്രതിഫലം പുറത്ത്; സൂര്യയുടെ വാർഷിക വരുമാനവും ചർച്ചയാകുന്നു

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിനെയും അയാളുടെ സഹോദരന്‍ അഷ്‌റഫിനെയും മാധ്യമപ്രവര്‍ത്തകരാണെന്ന വ്യാജേന എത്തിയ ക്രിമിനല്‍ സംഘം വെടിവെച്ച് കൊന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News