കുന്നംകുളത്ത്‌ മൊബൈൽ ഷോപ്പ്‌ ജീവനക്കാർക്ക്‌ നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേർക്ക്‌ പരിക്ക്

KUNNAMKULA GOONS ATTACK

കുന്നംകുളത്ത്‌ മൊബൈൽ ഷോപ്പ്‌ ജീവനക്കാർക്ക്‌ നേരെ ഗുണ്ടാ ആക്രമണം. കുന്നംകുളം ഫിഷ്‌ മാർക്കറ്റ്‌ റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പ്‌ ജീവനക്കാർക്ക്‌ നേരെ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ്‌ ആക്രമണമുണ്ടായത്‌. പതിനഞ്ചോളം വരുന്ന ഗുണ്ടാ സംഘം കടയിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പോർക്കുളം സ്വദേശി ബ്രില്ലോ, കല്ലഴി സ്വദേശി ഷാരൂഖ്‌, പോർക്കുളം സ്വദേശി സിജോ എന്നിവരെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ്‌ അന്വേഷണം ആരംഭിച്ചു.

ALSO READ; 21കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒഡീഷയില്‍ പ്രതികള്‍ അറസ്റ്റില്‍

മൊബൈൽ കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ കുറച്ചുനാളുകൾക്ക് മുമ്പ് ബാറിൽ വച്ച് തർക്കമുണ്ടായിരുന്നു. അന്ന് ഗുണ്ട യുവാവിന് നേരെ കത്തിവീശുകയും, ബാർ ജീവനക്കാർ ഇടപെട്ട് അയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയെന്ന രീതിയിലാണ് ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News