ഒളിവിലായിരുന്ന ഗ്യാങ്ങ്സ്റ്റര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; സംഭവം ഛത്തിസ്ഗഡില്‍

ഛത്തിസ്ഗഡിലെ ബിലായി നഗരത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗ്യാങ്സ്റ്റര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളി അമിത് ജോഷാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ജൂണ്‍ മുതല്‍ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച് അമിത് ജോഷാണ് ആദ്യം വെടിയുതിര്‍ത്തത്. ഇതിനു പിന്നാലെ നടന്ന പൊലീസിന്റെ പ്രതിരോധത്തിലാണ് ഇയാള്‍ക്ക് വെടിയേറ്റത്.

ALSO READ: താമരശ്ശേരിയില്‍ തെങ്ങിന്‍ മുകളില്‍ നിന്നും കുരങ്ങന്റെ കരിക്കേറ്; കര്‍ഷകന് പരുക്ക്

ഒളിവിലായിരുന്ന ജോഷിനെ കുറിച്ച് ചില രഹസ്യവിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയന്തി സ്റ്റേഡിയത്തിന് സമീപമെത്തിയ പൊലീസ് മറ്റൊരു കൂട്ടാളിയുമായി മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതിയെ കണ്ടു. ഇത് മനസിലാക്കിയ പ്രതി പൊലീസിന് നേരെ വെടിയുതിര്‍ത്തു. നാലുമാസത്തിന് മുമ്പ് രണ്ട് പേര്‍ക്ക് നേരെ ആക്രമണം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. നിരന്തരം ഒളിവില്‍ കഴിയുന്ന സ്ഥലങ്ങള്‍ മാറ്റികൊണ്ടിരുന്ന ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ബിലായിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News