തീഹാർ ജയിലിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

രോഹിണി കോടതി വെടിവെപ്പ് കേസിലെ പ്രതി  തില്ലു താജ് പുരിയ കൊല്ലപ്പെട്ടു. തീഹാർ ജയിലിലാണ് ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാക്കളായ യോഗേഷും അനുയായികളും ചേർന്നാണ് താജ് പുരിയെ കൊലപ്പെടുത്തിയത്. അബോധാവസ്ഥയിലെത്തിയ താജ് പുരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ദില്ലിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ എട്ടാം നമ്പർ സെല്ലിൽ കഴിഞ്ഞിരുന്ന യോഗേഷ് തുണ്ട എന്ന തടവുകാരനും എതിരാളി സംഘത്തിലെ മറ്റ് അംഗങ്ങളും ചേർന്ന് സെൽ ഒൻപതിൽ തടവിൽ കിടന്നിരുന്ന താജ് പുരിയെ ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒരേ വാർഡിലെ ഇരു സംഘങ്ങളെയും വേർതിരിക്കുന്ന വാർഡിന്റെ ഇരുമ്പ് ഗ്രില്ലുകൾ തകർത്താണ് യോഗേഷ് എന്ന തുണ്ടയും തീതർ എന്ന ദീപക്കും ടില്ലു താജ്പുരിയയെ ആക്രമിച്ചത്.

2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനിൽ മാൻ എന്ന തില്ലു താജ്പുരിയ ജയിലിലാകുന്നത്. രോഹിണി കോടതി വെടിവെപ്പിലേക്ക് നയിച്ചതും രണ്ട് ​ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമായിരുന്നു. അന്ന് ജിതേന്ദർ ​ഗോ​ഗി എന്ന ​ഗുണ്ടാത്തലവൻ കൊല്ലപ്പെ‌ട്ടിരുന്നു.ഇരുസംഘങ്ങളും തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പിൽ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദർ ഗോഗിയെ പൊലീസ് രോഹിണി കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു വെടിവെപ്പ്. 207 ആം നമ്പർ കോടതി മുറിയിൽ എത്തിയ തില്ലുവിന്റെ അനുയായികൾ ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ മറി കടന്ന് അഭിഭാഷക വേഷത്തിലാണ്, തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും കോടതി മുറിക്കുള്ളിൽ കയറിയത്. പ്രതികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News