തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ബലമുരുഗൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തമിഴ്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് ഇന്നലെ രാത്രി തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിന് സമീപത്തു വെച്ച് ഇയാൾ ഓടി രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.

Also Read: സംസ്ഥാനത്ത് ശക്തി പ്രാപിച്ച് വേനൽ മഴ; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

നിരവധി മോഷണ കേസുകളിലെ പ്രതിയും ഗുണ്ടയുമാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് വിയ്യൂർ അതി സുരക്ഷാ ജയിൽ പരിസരത്തു വെച്ച് ഇയാൾ ഓടി രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. ജയിലിന് മുന്നിൽ എത്തിയപ്പോൾ പൊലീസുകാര്‍ ബാലമുരുകന്‍റെ കയ്യിലെ വിലങ്ങ് ഊരി.

Also Read: സോളാർ വിഷയം; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ

വാനിൻ്റെ ഡോർ അടച്ചിരുന്നെങ്കിലും ഇയാള്‍ വാനിന്‍റെ വിൻഡോ ഗ്ലാസ് തുറന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട് പോലീസും വിയ്യൂർ പോലീസും ചേർന്ന് ഏറെ നേരം ബാലമുരുകന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബനിയനും മുണ്ടും ആയിരുന്നു ഇയാൾ രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത്. ബാലമുരുകനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇയാൾ കേരളത്തിന്‍റെ അതിര്‍ത്തി കടന്നിട്ടുണ്ടാകാമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News