തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളിയിൽ കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കാപ്പാ കേസ് പ്രതിയടക്കം അഞ്ചു പേർ തിരുവല്ല പൊലീസിന്റെ പിടിയിലായി.
Also Read: എഐ ക്യാമറ പിഴ അടക്കേണ്ടത് എങ്ങനെ, എവിടെ?; അർടിഒ ഓഫീസിൽ അന്വേഷിക്കേണ്ടതില്ല
കാപ്പ കേസ് പ്രതി ആലംതുരുത്തി വാമനപുരം കന്യാക്കോൺ തുണ്ടിയിൽ വീട്ടിൽ അലക്സ് എം. ജോർജ് (22 ), ഇയാളുടെ സംഘത്തിൽ ഉൾപ്പെടുന്ന ആലംതുരുത്തി തിരുവാമനപുരം കൊട്ടാരം ചിറയിൽ വീട്ടിൽ ജോൺസൺ (20), എതിർ സംഘത്തിലെ പെരുംതുരുത്തി നെടുംപറമ്പിൽ വീട്ടിൽ ഷിബു തോമസ് (28), പെരുംതുരുത്തി കൊല്ലുകടവ് വടക്കേൽ വീട്ടിൽ സച്ചിൻ (26), പെരുംതുരുത്തി തെങ്ങനാംകുളം വീട്ടിൽ വിഷ്ണു കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്
Also Read: എഐക്യാമറ ഈടാക്കുന്ന പിഴക്കെതിരെ അപ്പീൽ നൽകാം; അതിന് അറിയേണ്ട കാര്യങ്ങൾ
മുണ്ടപ്പള്ളി കോളനിക്ക് സമീപം ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഗുണ്ടാ സംഘാംഗങ്ങളായ ഷിബു , സച്ചിൻ എന്നിവർക്കാണ് വെട്ടേറ്റത്. എതിർ സംഘത്തിലെ ജോൺസണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റു. കഞ്ചാവ് വിൽപ്പന സംബന്ധിച്ച് അലക്സിന്റെയും ഷിബുവിന്റെയും സംഘങ്ങൾ തമ്മിൽ കാലങ്ങളായി നീണ്ടുനിന്നിരുന്ന തർക്കമാണ് പരസ്പരമുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. വൈകിട്ട് ആറരയോടെ മുണ്ടപ്പള്ളി കോളനിക്ക് സമീപം വെച്ച് കഞ്ചാവ് വില്പന സംബന്ധിച്ച് ഇരു സംഘങ്ങളും വാക്കേറ്റം ഉണ്ടായി. തുടർന്ന് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here