തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

തൃശൂര്‍ പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത ഗുണ്ടകള്‍ അറസ്റ്റില്‍. മുല്ലശ്ശേരി പൂച്ചക്കുന്ന് സ്വദേശി രായം മരയ്ക്കാര്‍ വീട്ടില്‍ ഷിഹാബ് എന്ന മുഹമ്മദ് ഹനീഫ, ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാണ്ടത്ത് വീട്ടില്‍ മിഥുന്‍, എളവള്ളി പണ്ടറക്കാട് സ്വദേശി വടേരി വീട്ടില്‍ സനോജ് എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ടുപോവുകയാണ്: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇക്കഴിഞ്ഞ മെയ് 19നാണ് പ്രതികള്‍ പൂച്ചകുന്ന് സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയേയും ബന്ധുവിനേയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീട്ടില്‍ നാശനഷ്ടം വരുത്തുകയും ചെയ്തത്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ പ്രതികള്‍ പൊലീസുദ്യോഗസ്ഥരെ അക്രമിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായവര്‍ നേരത്തേ വധശ്രമം, കവര്‍ച്ച, ഭവന ഭേദനം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ:ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം ആലോചനയില്‍: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News