ആരാകും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍? ദാദായ്ക്ക് പറയാനുണ്ട് ചിലത്!

ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയ ശില്‍പിയായ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന തരത്തില്‍ പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ആരാധകരുടെ പ്രിയപ്പെട്ട ദാദയുമായ സൗരവ് ഗാംഗുലി. പരിശീലകനെ എത്രയും വേഗം തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ ബിസിസിഐ നടത്തുന്നതിനിടയിലാണ് എക്‌സിലൂടെ തന്റെ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയത്. വിവേകത്തോടെയാകണം ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ നിയമിക്കാനെന്ന് തുറന്നുപറഞ്ഞ അദ്ദേഹം പരിശീലനം നല്‍കുന്നവര്‍ അത് ലഭിക്കുന്നവരുടെ ഭാവി തീരുമാനിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ:  ‘മിയ ഖലീഫ വന്നതുമുതലാണ് ബുർജ് ഖലീഫയെ കുറിച്ചറിഞ്ഞത്’, ഇതിലും വലിയൊരു ട്രോൾ മോദിക്ക് സ്വപ്നത്തിൽ പോലും കിട്ടില്ല; വായിക്കാം മികച്ച ട്രോളുകൾ

‘ഒരാളുടെ ജീവിതത്തില്‍ ഒരു പരിശീലകന്റെ പങ്ക്, അവരുടെ മാര്‍ഗനിര്‍ദേശം, വിട്ടുവീഴ്ചയില്ലാത്ത പരിശീലനം എന്നിവ കളികളത്തിനകത്തും പുറത്തും ഒരു വ്യക്തിയുടെ ഭാവിയെ രൂപപ്പെടുത്തുന്നു. അതിനാല്‍ പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ വിവേകത്തോടെയാകണം.” എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

എന്നാല്‍ ഈ പോസ്റ്റ് എന്തിനെ കുറിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യന്‍ ടീമിനും ബിസിസിഐയ്ക്കുമുള്ള ഉപദേശമായിട്ടാണ് ആരാധകരും മാധ്യമങ്ങളും ഉള്‍പ്പെടെ ഇതിനെ കണക്കാക്കുന്നത്.

ALSO READ: എകെജി സെന്റര്‍ ആക്രമണം ; പ്രതികള്‍ക്ക് സിജെഎം കോടതിയുടെ സമന്‍സ്

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പോടെ നിലവിലുള്ള പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീകനായുള്ള കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ആരാകും ആ സ്ഥാനത്തെത്തുക എന്നാണ് ക്രിക്ക്റ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. കാലാവധിക്ക് ശേഷം ആ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കിയതോടെയാണ് ബിസിസിഐ പുതിയ പരിശീലകനെ തേടാന്‍ ആരംഭിച്ചത്. തുടര്‍ന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. രവി ശാസ്ത്രിക്ക് പിന്നാലെയാണ് ദ്രാവിഡ് പരിശീലകനായത്. എന്നാല്‍ ഐസിസി കിരീടങ്ങളൊന്നും ടീമിന് അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. മികച്ച ടീമായ ഇന്ത്യ ഇത്തവണ കപ്പടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News