നാദാപുരത്ത് കാറിൽ വിൽപ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും , എംഡി എംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദ് (38), ഇരിങ്ങണ്ണൂർ സ്വദേശി കാട്ടിൽ പോത്തൻ കണ്ടി മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്.
നാദാപുരം എസ് ഐ എം.പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ തൂണേരി മുടവന്തേരിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്.
ഇവരിൽ നിന്ന് O.28 ഗ്രാം എം.ഡി.എം.എയും, 1.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഇവ കടത്താൻ ഉപയോഗിച്ച കെഎൽ 11 ബി സെഡ് 9759 നമ്പർ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്ന് 16000 ത്തിലേറെ രൂപയും മൊബൈൽ ഫോണുകളും പോലീസ് കണ്ടെത്തി.വളയം , നാദാപുരം സ്റ്റേഷൻ പരിധിയിൽ എം ഡി എം എ കേസുകളിൽ പ്രതിയാണ് നംഷിദ് .മുഹമ്മദ് കഞ്ചാവ് കേസുകളിലും പ്രതിയാണ്.
ENGLISH NEWS SUMMARY: Two persons were arrested in Nadapuram for smuggling ganja and MDMA in a car
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here