ലഹരി വിൽപന നടത്തുന്നതിനിടെ യുവാക്കളിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത് പൊലീസ്, 2 പേർ അറസ്റ്റിൽ

ലഹരിവിൽപന നടത്തുന്നതിനിടെ പൊലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി. കോഴിക്കോട് നല്ലളത്ത് നടന്ന സംഭവത്തിൽ അരീക്കാട് സ്വദേശികളായ അൽവ വീട്ടിൽ മുഹമ്മദ്‌ സഫ്‌വാൻ, ചൊപ്പാംകണ്ടി വീട്ടിൽ ഷർഷാദ് എന്നിവരെ നല്ലളം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. യുവാക്കളിൽ നിന്നും 2.373 കിലോഗ്രാം കഞ്ചാവ്, 3.77 ഗ്രാം എംഡിഎംഎ എന്നിവ പൊലീസ് പിടിച്ചെടുത്തു.

ALSO READ: ആത്മകഥാ വിവാദത്തിലെ അന്വേഷണം, പരാതിക്കാരനായ ഇ പി ജയരാജൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

മോഡേൺ ബസാറിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാക്കളുടെ നേതൃത്വത്തിൽ ലഹരി വില്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായ പ്രതികൾ മുമ്പും ലഹരികടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും ഇവർക്കെതിരെ നല്ലളം, വെള്ളയിൽ, മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News