കഞ്ചാവ് കേസിലെ പ്രതി കോട്ടയം സബ് ജയിലിൽ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിൽ നിന്നും ആറരക്കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ജയിലിൽ കുഴഞ്ഞു വീണു മരിച്ചു. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്.

Also Read: കൽക്കത്തയിൽ ഡോക്ടർ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം; ആരോഗ്യപ്രവർത്തകർക്കായി സുരക്ഷാ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്ന് കെജിഎംഒഎ

ഇയാളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പ്രതിയുടെ മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News