തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയ സംഘത്തിൻറെ ആക്രമണം. പൂച്ചെടിവിള കോളനിയിലാണ് കഞ്ചാവ് മാഫിയ സംഘം അക്രമം നടത്തിയത്. മൂന്നോളം വീടുകളിൽ സംഘം അക്രമം നടത്തി. അക്രമത്തിൽ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വാഹനങ്ങളും അക്രമി സംഘം നശിപ്പിച്ചു. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 4 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്
ഇന്നലെ രാത്രി ഒരു മണിയോടെയാണ് തിരുവനന്തപുരം പൂച്ചെടിവിള കോളനിയിൽ ലഹരി മാഫിയ സംഘത്തിൻറെ അക്രമം അരങ്ങേറിയത്. ബൈക്കുകളിൽ എത്തിയ പത്തിലേറെ വരുന്ന അക്രമി സംഘം വീടും വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചു. നായയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് അയൽവാസിയായ ബിജുലാലിന്റെ കുടുംബവും മനു വേണുഗോപാലുമായി ഇന്നലെ വൈകുന്നേരം തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നാണ് രാത്രി ലഹരി മാഫിയാ സംഘം അക്രമം നടത്തിയത്.
Also Read; വീണ്ടും ഭൂചലന മുന്നറിയിപ്പുമായി ജപ്പാൻ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
കഞ്ചാവ് സംഘത്തിൻറെ പ്രവർത്തനം കോളനിയിൽ ഉണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത് നേരത്തെ മനുവും നാട്ടുകാരും ചോദ്യം ചെയ്തിരുന്നു. ഇതിലെ വൈരാഗ്യവും പ്രതികൾക്കുണ്ടായിരുന്നു. അക്രമത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ അക്രമി സംഘത്തിലെ രണ്ട് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here