അടുക്കളത്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ കേസിൽ കൈതേരി ലക്ഷംവീട് കോളനിയിലെ പി.വി സിജിഷിനെതിരേ പൊലീസ് കേസെടുത്തു. ഇയാളുടെ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ മൂന്ന് കഞ്ചാവുചെടികൾ കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് ഇൻസ്‌പെക്ടറുടെ ചുമതലവഹിക്കുന്ന പിണറായി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സുബിൻരാജും സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജിഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. എന്നാൽ സംഭവസ്ഥലത്തുനിന്ന് സിജിഷ് രക്ഷപ്പെട്ടു. കൂത്തുപറമ്പ്, മാനന്തവാടി പൊലീസ് സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിലെ പ്രതിയാണ് സിജിഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ.വി റാഫി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എൻ.സി വിഷ്ണു, സി. ജിജീഷ്, സി.കെ സജേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.പി ഷീബ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here