തിരുപ്പൂരിലെ പലചരക്കുകടയില്‍ കഞ്ചാവ് കലര്‍ന്ന മിഠായി; ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

തിരുപ്പൂര്‍ പല്ലടത്ത് പലചരക്കുകടയില്‍ കഞ്ചാവുകലര്‍ന്ന മിഠായി വില്‍പ്പനയ്ക്ക് വെച്ച ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. സംഭവത്തില്‍ കടയുടമ ആര്‍. ശിവാനന്ദബോറെയെ (33) പല്ലടം പൊലീസ് അറസ്റ്റ് ചെയ്തു. 20 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കലര്‍ന്ന മിഠായികളാണ് കടയില്‍ നിന്ന് പിടിച്ചെടുത്തത്.

ALSO READ:പാലക്കാട് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം

പല്ലടം പൊലീസ് ഇന്‍സ്പെക്ടര്‍ ലെനിന്‍ അപ്പാദുരൈയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കടയില്‍ പരിശോധന നടത്തുകയായിരുന്നു. നാട്ടില്‍ നിന്നാണ് കഞ്ചാവുകലര്‍ന്ന മിഠായികള്‍ കൊണ്ടുവന്നതെന്നും പ്രദേശത്ത് താമസിക്കുന്ന അതിഥി ത്തൊഴിലാളികള്‍ക്കാണ് ഇത് വിറ്റിരുന്നതെന്നും പ്രതി മൊഴി നല്‍കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ:ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News