ഡി വൈ എഫ് ഐ നേതാവിന്റെ വീടിന് നേരെ കഞ്ചാവ് മാഫിയ ആക്രമണം

crime

കഞ്ചാവ് മാഫിയ ആക്രമണം. ഡി വൈ എഫ് ഐ മുടിയൂർക്കോണം മേഖലാ ട്രഷറർ അരുൺകുമാറിനേയും കുടുംബത്തേയും വീടുകയറി ആക്രമിച്ചു. രാത്രി 2 മണിക്ക് വീടിന്റെ കതക് ചവിട്ടി പൊളിച്ച് വീട്ടിൽ കയറി അരുണിനേയും അച്ഛനേയും അമ്മയേയും വടിവാൾ, കമ്പിവടി മാരകായുധങ്ങളുമായി വെട്ടുകയും, അച്ഛൻ പ്രസന്നന്റെ തലയ്ക്ക്മാരക മുറിവും, ഇടതുകൈ ഒടിയുകയും  അരുണിന്റെ വലതുകാലിൽ വടിവാളിന്റെ വെട്ടിൽ ഗുരുതര മുറിവും അമ്മയുടെ കാലിലും മുറിവ് സംഭവിച്ചിട്ടുണ്ട്.

ALSO READ: ‘2013-ൽ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു’: സോണിയ മൽഹാർ

സി എം ഹോസ്പിറ്റലിൽ ചികിത്സയിലാണ് മൂവരും, ആക്രമികളിൽ ഒരാളുടെ എ ടി എം കാർഡ് സംഭവസ്ഥലത്തു നിന്നും കിട്ടിയിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്ത്എത്തി മൂവരേയും ഹോസ്പിറ്റലിൽ എത്തിച്ചു. ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ എം മുടിയൂർക്കോണം ലോക്കൽ കമ്മറ്റിയും DYFI പന്തളം ബ്ലോക്ക് കമ്മറ്റിയും ആവശ്യപ്പെട്ടു. കഞ്ചാവ് മാഫിയയുടെ ആക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു.

ALSO READ: ലാമിൻ യമാലും ലെവൻഡോവ്സ്കിയും ഗോളടിച്ചു; ബാഴ്സലോണയ്ക്ക് രണ്ടാം ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News