തൃശൂർ ടൗണിൽ അഞ്ചടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി

തൃശൂർ ചെറുതുരുത്തി ടൗണിൽ അഞ്ചടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ടൗണിലുള്ള സൂപ്പർമാർക്കറ്റിന്റെ മുകളിലെ നിലയിലാണ് മണ്ണുകൂട്ടി വെള്ളമൊഴിച്ച് സംരക്ഷിച്ചു വരുന്ന നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. റോഡിൽ നിന്നും ആളുകൾ കാണാതിരിക്കുന്നതിന് വേണ്ടി മറച്ച രീതിയിൽ ആയിരുന്നു ചെടി.

Also read:യു പിയിൽ മുസ്ലിം സൊമാറ്റോ ജീവനക്കാരന് നേരെ ആക്രമണം; നാല് പേര്‍ക്കെതിരെ കേസ്

ചെറുതുരുത്തി സബ് ഇൻസ്പെക്ടർ എ ആർ നിഖിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സമീപത്തുള്ള കെട്ടിടങ്ങളിലായി പന്ത്രണ്ടോളം അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചു വരുന്നുണ്ട്. ഇവരിൽ ആരെങ്കിലുമാണോ കഞ്ചാവ് ചെടി നട്ടുവളർത്തിയതെന്നും സംശയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News