കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയില്‍ പുഷ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടികള്‍; നീക്കം ചെയ്ത് എക്‌സൈസ്

കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയ്ക്ക് സമീപം പുഷ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടി കരുനാഗപ്പള്ളി എക്‌സൈസ് കണ്ടെത്തി. പുള്ളിമാന്‍ ജംങ്ഷന് വടക്കുവശം പുതുമണ്ണയില്‍ ബില്‍ഡിങ്ങിന് എതിര്‍വശം റോഡ് അരികില്‍ നിന്നും 113 സെന്റീമീറ്റര്‍, 78 സെന്റീമീറ്റര്‍, 28 സെന്റീമീറ്റര്‍ വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

ALSO READ:ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം വനിതാ പൊലീസ്‌ കോൺസ്റ്റബിളിനു നേരെ ലൈംഗികാതിക്രമം; ആയൽവാസി അറസ്റ്റിൽ: സംഭവം യുപിയിൽ

ചെടികളില്‍ രണ്ടെണ്ണം പുഷ്പിക്കാന്‍ പാകമായതാണ്. റോഡ് പണിക്കായി വന്ന ബംഗാളി തൊഴിലാളികള്‍ ചെടികള്‍ നട്ടുവളര്‍ത്തിയതാണെന്ന് സംശയിക്കുന്നു. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. എല്‍ വിജിലാലിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാം ദാസ്, ജിനു തങ്കച്ചന്‍, ഹരിപ്രസാദ്, ജിജി. എസ്.പിള്ള എന്നിവരുടെ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തത്.

ALSO READ:വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്കിന് പരിഹാരമാകുന്നു; ഫ്‌ളൈഓവര്‍ നിര്‍മാണത്തിനുള്ള ടെണ്ടറിന് അനുമതി നല്‍കി ധനവകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News