അട്ടപ്പാടി അഗളിയിൽ വൻ കഞ്ചാവ് ചെടി വേട്ട; എക്സൈസ് നശിപ്പിച്ചത് 10 ലക്ഷത്തോളം വില വരുന്ന ചെടികൾ

അട്ടപ്പാടി അഗളിയിൽ വീണ്ടും വൻ കഞ്ചാവ് ചെടി വേട്ട. പുതൂർ എടവാണി ഊരിന് സമീപമാണ് ചെടികൾ കണ്ടെത്തിയത്. കിണ്ണക്കര മലയിടുക്കിൽ 123 തടങ്ങളിലായി 4 മാസം പ്രായമുള്ള 395 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. അഗളി മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വിപണിയിൽ ഏകദേശം 10 ലക്ഷത്തോളം മൂല്യമുള്ളതാണ് ഈ ചെടികൾ. സാമ്പിൾ ശേഖരിച്ച ശേഷം എക്സൈസ് ചെടികൾ നശിപ്പിച്ചു.

Also Read; പന്തളത്തും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വേട്ട; മുഖ്യകണ്ണി അറസ്റ്റിൽ

കഴിഞ്ഞ ഒരു മാസക്കാലമായി മേൽപ്പടി പ്രദേശങ്ങൾ എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു . തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പുലർച്ചെ ആറു മണിയോടെ വനം വകുപ്പിന്റെ കൂടി സഹായത്തോടെ ആരംഭിച്ച റെയിഡിലാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. സംഭവമായി ബന്ധപ്പെട്ട അഗളി എക്സൈസ് റേഞ്ച് ഓഫീസ് എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായി ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Also Read; “വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും പ്രതിഷേധിക്കുമ്പോഴും കുറ്റവാളികള്‍ പതുങ്ങിയിരിക്കുന്നു, കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നത്…”: രാഷ്ട്രപതി ദ്രൗപതി മുര്‍മു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News