അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടി

arrest-jail-police-case

വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അതിഥി തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് ശേഖരം കണ്ടെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി ഹസബുള്‍ ബിശ്വാസില്‍ നിന്നാണ് അങ്കമാലി പോലീസ് മൂന്ന് കിലോ കഞ്ചാവ് പിടികൂടിയത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് എറണാകുളം ചെങ്ങമനാട് വാഹനാപകടമുണ്ടായത്. പശ്ചിമ ബംഗാള്‍ സ്വദേശി ഹസബുള്‍ ബിശ്വാസ് സഞ്ചരിച്ച ഓട്ടോ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇയാളെയും ഓട്ടോ ഡ്രൈവറെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also: പ്രൊഫഷൻ ചിത്രകല, പാഷൻ മോഷണം; പള്ളികളിലും അമ്പലങ്ങളിലും കവർച്ച നടത്തുന്ന ആൾ പിടിയിൽ

തുടര്‍ന്ന് ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കിലോ കഞ്ചാവാണ് ഹസബുളില്‍ നിന്ന് പിടിച്ചെടുത്തത്.

ചെങ്ങമനാട് ഭാഗത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവാണിതെന്ന് അങ്കമാലി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിയ പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

News Summary: A stash of ganja was recovered from a guest worker who had been injured in a road accident and had sought treatment at a private hospital. The Angamaly police seized three kilos of ganja from Hasabul Biswas, a native of West Bengal.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News