ട്രെയിൻ മാർഗം ആലുവയിലേക്ക് കടത്താൻ ശ്രമം; പാലക്കാട് 10 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. ഒഡീഷ സ്വദേശികളായ സുരേഷ്, ജെയിംസ് എന്നിവരാണ് പിടിയിലായത്.

ALSO READ: എന്‍സിപി പിളര്‍ന്നത് വേദനാ ജനകം, അജിത് എന്നും എന്‍റെ സഹോദരന്‍: സുപ്രിയ സുലെ

ട്രെയിൻ മാർഗം കഞ്ചാവ് ആലുവയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. 10 കിലോ കഞ്ചാവാണ് ഇരുവരിൽ നിന്നായി പിടികൂടിയത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

ALSO READ: വോൾവോ ബസിനേക്കാൾ കുറഞ്ഞ നിരക്ക്, സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്‌

ഇവരുടെ കയ്യിൽ നിന്ന് 10 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‌ ലഹരി വിപണിയിൽ 50 ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. ഒഡീഷയിൽ നിന്ന് ആലുവയിൽ എത്തിച്ച് വിൽപന നടത്തുന്നതിനായി വിവിധ തീവണ്ടികളിൽ മാറിക്കയറി യാത്രചെയ്യവേയാണ് പാലക്കാട് വെച്ച് ഇവർ പിടിയിലാകുന്നത്. ഇതോടെ ഒരു മാസത്തിനിടെ മയക്കുമരുന്നുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായവരുടെ എണ്ണം 12 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News