ഗോരഖ്പുരിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള രപ്തി സാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽനിന്ന് അഞ്ച് കിലോ 200 ഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവിന്റെ വരവ് തടയുന്നതിനായി എക്സൈസും റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ട്രെയിനിലെ എ.സി.കോച്ചിലെ ശുചിമുറിക്ക് സമീപത്ത് നിന്നും ഷോൾഡർ ബാഗിൽ അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ച 5.200 കിലോ കഞ്ചാവാണ് പിടികൂടിയത്. പ്രതികൾക്കായി അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ട്രെയിനിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
Also read: ‘വീട്ടില്‍ കയറി തല്ലും’; എംകെ രാഘവനെതിരെ ഒരു വിഭാഗം കോൺഗ്രസുകാരുടെ പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു
വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി.മധു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.എ.സുരേഷ്, എ.ആർ.സുരേഷ് കുമാർ, പ്രിവൻ്റിവ് ഓഫീസർ സി.എം. സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. പ്രശോഭ്, പി.ആർ. അർജുൻ, കെ.സി.നിതീഷ് എന്നിവരെ കൂടാതെ റെയിൽവേ ക്രൈം ഇൻ്റലിജൻസ് ബ്യൂറോ വിഭാഗം സബ്ബ് ഇൻസ്പെക്ടർ എ.ഡി.ദീപക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എം. ഷിജു, എൻ.അശോക് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് വരുന്ന മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും ഉപയോഗം തടയുന്നതിനായി റെയിൽവേ സ്റ്റേഷനിലെ പരിശോധന വരും ദിവസങ്ങളിലും തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here