ആലുവയില്‍ 10 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ അഭയപാല്‍ക്കം, മന്നാസ് നായിക് എന്നിവരാണ് പിടിയിലായത്. ആലുവ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇവരില്‍ നിന്നും 10 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് എക്‌സൈസ് പിടികൂടിയത്.
Read Also: ടെക്നോപാര്‍ക്കിനുള്ളില്‍ തീപ്പിടുത്തം; സംഭവം ഗോഡൗണില്‍
ഷാലിമാര്‍ എക്‌സ്പ്രസ്സില്‍ ആലുവയിലെത്തി പെരുമ്പാവൂരിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും.
Read Also: കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ
അതിനിടെ, കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലെനീഷ് റോബിന്റേതാണ് മൃതദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്ന കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ് ലെനീഷ് റോബിന്‍. എച്ച്ആര്‍ മാനേജരായി ജോലി ചെയ്യുന്ന ലെനീഷ് ക്രിസ്മസ് ആഘോഷിക്കാന്‍ ഡിസംബര്‍ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. രാവിലെ സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്താന്‍ എത്തിയ തൊഴിലാളിയാണ് വയയ്ക്കലില്‍ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയില്‍ ചെങ്കുത്തായ ഭാഗത്തെ റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ കാര്‍ ആദ്യമായി കണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here