കുന്നംകുളത്ത് ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ലക്ഷങ്ങളുടെ ‘മൊതല്’

കുന്നംകുളം നഗരസഭയിലെ കുറുക്കന്‍പാറ ബേബി ഹാള്‍ റോഡിലെ മില്ലിന് പുറക് വശത്ത് നിന്നും രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാക്കിനുള്ളില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ 2 പൊതികളായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

വാര്‍ഡ് കൗണ്‍സിലര്‍ സനല്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെഎസ് ലക്ഷ്മണന്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ മോഹന്‍ദാസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ വര്‍ഗീസ്, പി എസ് സജീഷ് എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരും, ഹരിത കര്‍മ്മ സേനാംഗങ്ങളുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നഗരസഭാ ഉദ്യോഗസ്ഥര്‍ കുന്നംകുളം റെയിഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി എ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സംഭവസ്ഥലത്തെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു. മേഖലയിലെ സാമൂഹിക വിരുദ്ധരാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News