തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 20 കിലോ കഞ്ചാവ് പിടികൂടി

Ganja sized

ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 20.1 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പിടിയിലായ ശംഭു, അനീഷ് എന്നിവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പി ഷാജഹാനും സംഘത്തില്‍ ചേര്‍ന്നാണ് കേസ് കണ്ടെത്തിയത്.

Also Read : ടെറസിൽ കൃഷി ചെയ്ത് തുടങ്ങി; ഇന്ന് കൊയ്യുന്നത് പ്രതിവർഷം 1 കോടി രൂപ

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി ആര്‍ മുകേഷ് കുമാര്‍, ആര്‍ ജി രാജേഷ്, കെ വി വിനോദ്, എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ഡി എസ് മനോജ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, ബിജുരാജ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വിശാഖ്, എന്‍ പി കൃഷ്ണകുമാര്‍, ഷൈന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍, രജിത്ത്, ശരത്ത്, ദീപു, എം എം അരുണ്‍കുമാര്‍, ബസന്ത്കുമാര്‍, രജിത്ത് ആര്‍ നായര്‍, കെ മുഹമ്മദ് അലി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍മാരായ വിനോജ് ഖാന്‍ സേട്ട്, അരുണ്‍ എന്നിവരും കേസെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News