വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ തയ്യാറാക്കിയ പ്രത്യേക അറകളില്‍ നിന്നും കണ്ടെത്തിയത് 75 കിലോ കഞ്ചാവ്

Ganja sized

പാലക്കാട് വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ നിന്ന് പാലക്കാട്ടേക്ക് എത്തിച്ച 75 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശികളായ 2 പേരെ പൊലീസ് പിടികൂടി.

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വാളയാര്‍ വഴി കേരളത്തിലേക്കുള്ള ലഹരി മരുന്നിന്റെ ഒഴുക്ക് തടയാന്‍ പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.

Also Read : കൊച്ചി കപ്പൽശാല രഹസ്യവിവരം ചോർത്തൽ: ഫേസ്ബുക്കിന് കത്ത് നൽകി പൊലീസ്

ഇതിനിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിലും, സീറ്റിലും തയ്യാറാക്കിയ പ്രത്യേക അറകളില്‍ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇതാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.

കേസില്‍ കഞ്ചാവ് കടത്തിയ പാലക്കാട് മുതലമട സ്വദേശി ഇര്‍ഷാദ്, അഗളി താവളം സ്വദേശി സുരേഷ്‌കുമാര്‍ എന്നിവരെ പൊലീസ് പിടികൂടി. പാലക്കാട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് ലഹരി എത്തിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. വാളയാര്‍ പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News