നെടുമങ്ങാട് വാടകവീട്ടില്‍ നിന്നും വന്‍ കഞ്ചാവവേട്ട; ഭാര്യ കസ്റ്റഡിയില്‍, ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു

Ganja sized

തിരുവനന്തപുരത്ത് നെടുമങ്ങാട് വാടകവീട്ടില്‍ നിന്നും വന്‍ കഞ്ചാവവേട്ട. നെടുമങ്ങാട് – മഞ്ച- ചാമ്പപുരയിലെ വീട്ടില്‍ നിന്ന് 3 പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച് കിടപ്പ് മുറിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.

ആര്യനാട് പറണ്ടോട് സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവ് മനോജ് എക്സൈസ് സംഘമെത്തിയപ്പോഴേക്കും ഓടിപോയി. ഭാര്യ ഭുവനേശ്വരിയെ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. നെടുമങ്ങാട് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News