കടത്താനാകാതെ റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചു; മൂന്നുലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി എക്സൈസ്

തിരുവനന്തപുരം റെയിൽവേ പ്ലാറ്റഫോമിൽ നടത്തിയ പരിശോധനയിൽ ഒന്നാം നമ്പർ പ്ലാറ്റഫോംമിലെ സ്റ്റെപ്പിനടിയിൽ ഒരു ബോക്സിൽ സൂക്ഷിച്ചിരുന്ന 15.140 Kg കഞ്ചാവ് പിടികൂടി. തിരുവനന്തപുരം എക്സൈസ് എൻഫോസ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെയും തിരുവനന്തപുരം RPF SI വർഷ മീനയുടെ നേതൃത്വത്തിലുള്ള Crime Prevention & Detection Squad അംഗങ്ങളുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചെന്നൈ തിരുവനന്തപുരം മെയിൽ ട്രെയിനിൽ കൊണ്ടുവന്നതന്നെന്നു സംശയിക്കുന്നു. പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് RPF ഉദ്യോഗസ്ഥർ ഉള്ളതിനാൽ പുറത്തുകൊണ്ടുപോകുവാൻ കഴിയാത്തത്തിനാൽ ഒളിപ്പിച്ചു വച്ചിരുന്നതാണെന്നു പരിശോധനയിൽ മനസിലായിട്ടുണ്ട്. പ്രതിയെ കണ്ടുപിടിക്കുന്നതിനുള്ള പരിശോധന എക്സൈസ് ഊർജിതമാക്കിയിട്ടുണ്ട്.

also read :കേരളത്തിലെ പാലങ്ങൾക്ക് അടിയിൽ മനോഹരമായ പാർക്കുകൾ നിർമ്മിക്കും : പി എ മുഹമ്മദ് റിയാസ്

വിപണിയിൽ മൂന്ന് ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് സംഘം പിടികൂടിയത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ സംയുക്ത പരിശോധന നടത്തുന്നതാണെന്ന് എക്സൈസും RPF ഉം അറിയുച്ചു. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ രതീഷ്. ആർ, പ്രിവെന്റീവ് ഓഫീസർമാരായ അനിൽകുമാർ, സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർ സുരേഷ്ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ ഷാനിദ, RPF അസി. സബ് ഇൻസ്‌പെക്ടർമാരായ ജോജി ജോസഫ്, M.T ജോസ്, പ്രയ്‌സ് മാത്യു, ഹെഡ് കോൺസ്റ്റബിൾ നിമോഷ്, കോൺസ്റ്റബിൾമാരായ മനു, ജെറിൻ എന്നിവരും പങ്കെടുത്തു.

also read :‘പ്രതിപക്ഷം എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തിൽ ആരോഗ്യകരമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ?’; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News