മാലിന്യമുക്ത കേരളം: സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭാ യോഗ തീരുമാനം

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭാ തീരുമാനത്തിലാണ് തീരുമാനം.

”മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

Also Read: ഡ്രൈവറില്ലാത്ത ടാക്‌സികള്‍ അടുത്തമാസം മുതൽ ദുബായ് നഗരത്തിൽ

സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. അതിനാല്‍ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാന്‍ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല.

ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാന്‍ പൂര്‍ണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”- എന്നതാണ് പ്രതിജ്ഞ

Also Read: ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാര തിളക്കം, കാന്തല്ലൂര്‍ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്

ശമ്പള പരിഷ്‌ക്കരണം

എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

പൈതൃക പഠന കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കും.

നിയമനം

കേരള സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മനേജരായ കെ സി സഹദേവനെ ബാങ്കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിക്കും.

സാധൂകരിച്ചു

വ്യവസായ വകുപ്പിന് കീഴിലുള്ള 35 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ ബോണസ്/ എക്‌സ് ഗ്രേഷ്യ / പെര്‍ഫോര്‍മെന്‍സ് ലിങ്ക്ഡ് ഇന്‍സന്റീവ് വിതരണം ചെയ്ത നടപടി സാധൂകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News