മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ

GARBAGE FREE KERALA

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ മാലിന്യം വിറ്റ് 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം 6 കോടിയോളം രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. മാലിന്യ നിർമ്മാജന നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതും കുറഞ്ഞു.

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ സ്വപ്നം. ഇതിന്റെ ഭാഗമായി പലയിടങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യം വിറ്റ് 23.38 കോടി രൂപയാണ് ഹരിത കർമ്മ സേന നേടിയത്. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 5.70 കോടി രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്.

ALSO READ; ഇത് കർഷകരുടെ ‘വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’; ഡിജിറ്റൽ കർഷക സേവനങ്ങൾക്കായി ‘ആശ്രയ’ കേന്ദ്രങ്ങൾ വരുന്നു

കഴിഞ്ഞ സാമ്പത്തിക വർഷം 9.79 കോടി രൂപയും അതിന് മുൻപത്തെ വർഷം 5.08 കോടിയും നേടി. ഹരിത കർമ്മ സേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്. കമ്പനി ഇവയ്ക്ക് മികച്ച വിലയിട്ട് തുക ഹരിത കർമ്മ സേനയുടെ കൺസോർഷ്യം വഴി അക്കൗണ്ടിലേക്ക് നൽകും. നിലവിൽ 35352 ഹരിത കർമ്മ സേന അംഗങ്ങൾ ആണുള്ളത്. 2021 ജനുവരി 26 മുതലാണ് ഹരിത കർമ്മ സേന വാതിൽപടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്, വില നൽകി വാങ്ങാൻ തീരുമാനിച്ചത്. 742 തദ്ദേശസ്ഥാപനങ്ങളിലാണ് വാതിൽ പടി സേവനം നടപ്പാക്കി വരുന്നത്.

പുനരുപയോഗിക്കാനാകാത്ത അജൈവ പാഴ്വസ്തുക്കൾ സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് ഫാക്ടറികളിലേക്കാണ് നൽകുന്നത്. സംസ്ഥാന സർക്കാർ മാലിന്യമുക്ത നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയാതെ ഹരിത കർമ്മ സേനയ്ക്ക് നൽകുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.

ALSO READ; പൊതുജന പരാതികളിൽ വേഗത്തിലുള്ള പരിഹാരം, ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് പുനരാരംഭിക്കും; മുഖ്യമന്ത്രി

2023 ഏപ്രിൽ മുതൽ കഴിഞ്ഞ ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ 82,619 ടൺ പാഴ്വസ്തുക്കളാണ് നീക്കിയത്. ഈ സാമ്പത്തിക വർഷം ഒക്ടോബർ വരെ 35, 070 ടൺ മാലിന്യം ശേഖരിച്ചു. മാലിന്യ ശേഖരണത്തിൽ പ്രതിമാസം 5000 ടൺ വർദ്ധനവാണ് ഉണ്ടായത്. ഈ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ 60120 ടൺ മാലിന്യം നീക്കുകയാണ് ക്ലീൻ കേരള കമ്പനി ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News