റെയില്‍വേ സ്റ്റേഷനോ മാലിന്യ നിക്ഷേപ കേന്ദ്രമോ? ; ശ്വാസം മുട്ടി കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍

തിരുവനന്തപുരത്തെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ മാലിന്യ കൂമ്പാരം. മാലിന്യം നീക്കാനായി നഗരസഭ നിരവധി തവണ നല്‍കിയ നോട്ടീസിന് പുല്ലുവില കല്‍പ്പിച്ച് റെയില്‍വേ. നഗരസഭ നല്‍കിയ പ്രോസിക്യൂഷന്‍ നോട്ടീസും മാലിന്യ കൂമ്പാരത്തിന്റെ ദൃശ്യങ്ങളും കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ:പൊണ്ണത്തടി കുറയാന്‍ നാരങ്ങ വെള്ളം കുടിച്ചാല്‍ മതിയോ ? അറിയാം ഈ കാര്യങ്ങള്‍

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിന് സമീപത്താണ് ഈ കാഴ്ച. മാലിന്യങ്ങൾ കുമിഞ്ഞു കൂടി കിടക്കുന്നു. ഒരു അറവുശാലയ്ക്ക് സമാനമായ പ്രതീതിയാണ് ഇവിടം സൃഷ്ടിക്കുന്നത്. ദിനംപ്രതി നിരവധി യാത്രക്കാരാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. അവർ കടന്നുപോകുന്ന വഴിക്ക് സമീപമാണ് പൊതുജനാരോഗ്യ പ്രശ്നമാകുന്ന തരത്തിൽ മാലിന്യങ്ങൾ കുന്നുകൂട്ടി ഇട്ടിരിക്കുന്നത്.  മാലിന്യങ്ങൾ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് തിരപ്പനന്തപുരം നഗരസഭ നിരവധി നോട്ടീസുകൾ ആണ് ഇതിനകം റെയിൽവേയ്ക്ക് നൽകിയത്. ഏറ്റവും ഒടുവിൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കും എന്ന് നോട്ടീസ് നൽകി. പക്ഷേ എല്ലാ നോട്ടീസുകൾക്കും റെയിൽവേ പുല്ലുവിലയാണ് കൽപ്പിച്ചത്.ആമഴിയഞ്ചാൻ തോട്ടിലെ ജോയിയുടെ ദാരുണ മരണത്തിന് പിന്നാലെയാണ് മാലിന്യങ്ങൾ ടാർപ്പോ ഉപയോഗിച്ച് റെയിൽവേ മറച്ചത്.
ഞങ്ങൾക്ക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക മാർഗമുണ്ട് എന്നുള്ളതാണ് റെയിൽവേയുടെ അവകാശവാദം.അങ്ങനയെങ്കിൽ ഈ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ എങ്ങനെ ഇവിടെ തുടരുന്നു എന്ന ചോദ്യം ബാക്കിയാണ്.
റെയിൽവേയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണിതെന്ന് മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. നഗരസഭ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി.
തമ്പാനൂരിന് സമാനമായി ആമയിഴഞ്ചാൻ തോട് ഇവിടെ ഇല്ലാത്തതാണോ കൊച്ചുവേളിയിൽ ഈ രീതിയിൽ മാലിന്യങ്ങൾ കുന്നുകൂടാൻ കാരണം എന്ന ചോദ്യവും ബാക്കിയാകുന്നു

ALSO READ: റെയില്‍വേ സ്റ്റേഷനോ മാലിന്യ നിക്ഷേപ കേന്ദ്രമോ? ; ശ്വാസം മുട്ടി കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News