തിരുവല്ല സ്റ്റേഡിയത്തിൽ മാലിന്യം കൂട്ടിയിട്ട സംഭവം; അടിയന്തിര നടപടിക്ക് നിർദേശിച്ച് മന്ത്രി എം ബി രാജേഷ്

തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര നടപടിക്ക് നിർദേശിച്ച് മന്ത്രി എം ബി രാജേഷ്. ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടി സ്വീകരിക്കാൻ മന്ത്രി കളക്ടർക്ക് നിർദേശം നൽകിയത്. സ്റ്റേഡിയം പരിസരത്ത് കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കം ചെയ്യും.

ALSO READ: കോർപറേഷനെതിരെ ബിജെപി സമരം ചെയ്യുന്ന അതേസമയത്ത് തന്നെയാണ്, പ്രധാനമന്ത്രിയുടെ പേരിലുള്ള പുരസ്കാരം മേയർ ഏറ്റുവാങ്ങിയത്: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മാലിന്യം വേർതിരിക്കാതെ വൻ തോതിൽ സൂക്ഷിച്ചതിനെ സർക്കാർ ഗൗരവമായാണ് കാണുന്നത്. നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നതും സംഭരിക്കുന്നതും സർക്കാർ നിഷ്കർഷിച്ചതിനു അനുസരിച്ചാണോ എന്ന് പ്രത്യേകം പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ:ഇൻഫോപാർക്കിലെ ഐ ടി കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News