മാലിന്യ പ്രശ്നം രൂക്ഷമോ? ; പരാതികൾ ഇനി വാട്സ്ആപ്പിൽ അയക്കാം

പൊതുസ്ഥലങ്ങളിലെ മാലിന്യപ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ഒരുങ്ങി സർക്കാർ. പൊതുശതലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനുമായി ഇനി മുതൽ വാട്‌സാപ് നമ്പര്‍. പരാതികൾ തെളിവുകള്‍ സഹിതം 9446700800 എന്ന വാട്‌സാപ് നമ്പറിലേക്ക് അയച്ചാൽ മതി. ഒരു സോഷ്യല്‍ ഓഡിറ്റ് ആയി കൂടിയാണ് ഈ വാട്സ്ആപ്പ് നമ്പർ പ്രവര്‍ത്തിക്കുക.

ALSO READ : കളി കാര്യമായി; സിംഹക്കൂട്ടില്‍ കൈയ്യിട്ട് യുവാവ്, ഒടുവില്‍ സംഭവിച്ചത്…

സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരെ പരാതി നല്‍കുവാനുള്ള പൊതു വാട്‌സാപ്പ് നമ്പറിന്റെ പ്രഖ്യാപനവും കൊല്ലം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.സംസ്ഥാനം സമ്പൂര്‍ണ മാലിന്യമുക്ത സംസഥാനമായി മാറുന്നതിനു ഓരോ പൗരന്റെയും സമര്‍പ്പിത മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും ജനപങ്കാളിത്തം വര്‍ധിപ്പിച്ചു മാലിന്യമുക്ത കേരളം സൃഷ്ടിക്കുക എന്നതാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News