കുറ്റ്യാടിയില്‍ കെട്ടിടത്തില്‍ സൂക്ഷിച്ച മാലിന്യത്തിന് തീപിടിച്ചു

കുറ്റ്യാടി ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സൂക്ഷിച്ച മാലിന്യത്തിന് തീപിടിച്ചു. കുറ്റ്യാടി പഞ്ചായത്തിന്റെ മാലിന്യം സംസ്‌കരിക്കുന്നതിനായി കരാര്‍ എടുത്തിട്ടുള്ള സൗത്ത് സൈഡ് എന്ന പേരിലുള്ള കമ്പനിയാണ് മാലിന്യങ്ങള്‍ സൂക്ഷിച്ചത്.

Also Read: പ്രതിഷേധക്കാര്‍ക്കിടയില്‍ ചാടിയിറങ്ങിയ ഗവര്‍ണറുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനം

രാത്രി ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത് നാദാപുരത്തുനിന്നും പേരാമ്പ്രയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീഅണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വൈദ്യുത കണക്ഷന്‍ ഇല്ലാത്ത കെട്ടിടത്തിലെ മാലിന്യത്തിന് തീ പിടുത്തമുണ്ടായതില്‍ അട്ടിമറി സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News