വെളുത്തുള്ളി ചില്ലറക്കാരനല്ല; ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അത്യുത്തമം

ദിവസേന നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു സാധനമാണ് വെളുത്തുള്ളി. നമ്മൾ ഒട്ടുമിക്ക കറികളിലും വെളുത്തുള്ളി ചേർക്കാറുണ്ട്. വെളുത്തുള്ളിയിൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പ്രതിരോധശക്തി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ?, ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും വെളുത്തുള്ളി ഏറെ ഫലപ്രദമാണ്. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കും. വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയതിനാൽ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

Also read: ഫ്രിഡ്ജ് തുറക്കുമ്പോള്‍ത്തന്നെ ദുര്‍ഗന്ധമാണോ ? പരിഹാരത്തിന് ഇതാ 5 എളുപ്പമാര്‍ഗം

ദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് വൈറൽ രോഗങ്ങൾ ഇവ വരാതെ തടയും. വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള സഹായകരമാണ്. ദിവസവും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് വിഷാംശങ്ങളെ അകറ്റി സഹായിക്കുന്നു. ഉറങ്ങാൻ കിടക്കും മുൻപ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News