രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ജലദോഷം ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ പുലര്‍ച്ചെയുള്ള ജലദോഷത്തെ തടയാന്‍ ചില പൊടിക്കൈകളാണ് ചുവടെ,
ഇഞ്ചി ഇട്ട് തിളപ്പിച്ചെടുത്ത വെള്ളം ചുമയും തൊണ്ടവേദനയും ജലദോഷവുമെല്ലാം ശമിപ്പിക്കും.
ജലദോഷമുള്ളപ്പോള്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ജലദോഷവും ചുമയുമൊക്കെ ഉണ്ടാകുമ്പോള്‍ ചൂടുവെള്ളം, ഇഞ്ചി വെള്ളം എന്നിവ പതിവാക്കുക
ചായയില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം കുറയ്ക്കാന്‍ സഹായിക്കും.
ജലദോഷമുള്ളപ്പോള്‍ ആവി പിടിക്കുന്നത് നിങ്ങളുടെ മൂക്കിന് ആശ്വാസം പകരാന്‍ സഹായിക്കും.
Also Read : ദോശമാവ് അമിതമായി പുളിച്ചുപോയോ? ടെന്‍ഷനടിക്കേണ്ട, ഇതാ ഒരു അടുക്കളവിദ്യ
ജലദോഷമുള്ളപ്പോള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഒരു വെളുത്തുള്ളി കൂടുതലായി ചേര്‍ക്കുന്നത് നല്ലതാണ്.
ജലദോഷത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു വെളുത്തുള്ളി ചവച്ചാല്‍ ജലദോഷത്തെ തടയാം
ചൂടുള്ള വെള്ളത്തില്‍ നാരങ്ങ മാത്രം പിഴിഞ്ഞ് കുടിക്കുന്നത് ഏറെ ഫലപ്രദമാണ്. വിറ്റാമിന്‍ നിങ്ങളുടെ ജലദോഷത്തിന്റെ പ്രശ്‌നങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നവയല്ല എങ്കിലും അതിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ രോഗ പ്രതിരോധ ശേഷി പകര്‍ന്നു നല്‍കാന്‍ ഇവയ്ക്ക് സാധിക്കും.
ജലദോഷ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും തൊണ്ടയിലെ പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താനും ഉപ്പുവെള്ളം ഉത്തമ പരിഹാരമാണ്.
നിങ്ങള്‍ക്ക് പനിയും ജലദോഷവുമുള്ള സമയങ്ങളില്‍ കഴിവതും തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളുടെ ശരീരം തുടച്ചു വൃത്തിയാക്കാനായി ഇളം ചൂടുവെള്ളം ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here