സെക്കന്റുകള്‍കൊണ്ട് വെളുത്തുള്ളിയുടെ തൊലി കളയണോ? ഇതാ ഒരു കിടിലന്‍ ട്രിക്ക്

അടുക്കളയില്‍ നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളുത്തുള്ളി. വളരെയധികം ഔഷധ-ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ വെള്ളുത്തുള്ളിയുടെ തൊലി കളയുക എന്നത് കുറച്ച് ശ്രമകരമായ പ്രവര്‍ത്തി തന്നെയാണ്.

ഒരു അല്ലി വെളുത്തുള്ളിയുടെ തൊലി കളയണമെങ്കില്‍പ്പോലും ധാരാളം സമയമെടുക്കും. എന്നാല്‍ വെളുത്തുള്ളുള്ളിയുടെ തൊലി കളയാന്‍ ഇഷ്ടമില്ലാത്തവര്‍ക്കായി ഒരു ഈസി ടിപ്‌സ് പറഞ്ഞുതരാം. വെളുത്തുള്ളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ എളുപ്പം തൊലി കളയാന്‍ കഴിയും.

അല്ലെങ്കില്‍ ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതില്‍ വെളുത്തുള്ളി ഇട്ട് 2 മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഒരു കിച്ചണ്‍ ടവ്വലിന് അകത്ത് വച്ച് അമര്‍ത്തിക്കൊടുത്താല്‍ വളരെ എളുപ്പം വെളുത്തുള്ളിയുടെ തൊലി കളയാന്‍ സാധിക്കും.

ഇനി മറ്റൊരു മാര്‍മുണ്ട്. കുറച്ചുവെള്ളം തിളപ്പിച്ചതിനു ശേഷം വെളുത്തുള്ളി അല്ലികള്‍ 10 മിനിറ്റ് അതിനകത്ത് ഇട്ടുവയ്ക്കുക. അതിനുശേഷം അല്ലികളില്‍ നിന്നും തൊലികള്‍ വേഗത്തില്‍ ഇളക്കിയെടുക്കാന്‍ സാധിക്കും.

അല്ലികള്‍ തൊലിയാല്‍ നന്നായി കവര്‍ ചെയ്ത് നില്‍ക്കുന്ന രീതിയിലുള്ള വെളുത്തുള്ളി ആണെങ്കില്‍ അതെടുത്ത് കനമുള്ള എന്തെങ്കിലും വസ്തുക്കള്‍ വച്ച് ഒന്നു പ്രസ് ചെയ്തു കൊടുക്കുക. ശേഷം അല്ലികള്‍ അടര്‍ത്തിയെടുക്കാം.

ഇങ്ങനെ അടര്‍ത്തിയെടുത്ത അല്ലികള്‍ ഒരു സ്റ്റീല്‍ പാത്രത്തിലാക്കി മുകളില്‍ അല്‍പ്പം വെളിച്ചെണ്ണ തൂവി നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു മണിക്കൂര്‍ നല്ല വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. ഉണങ്ങിയ അല്ലികള്‍ കൈകൊണ്ട് ഒന്നു അമര്‍ത്തി കൊടുത്താല്‍ തൊലി അടര്‍ന്നുപോരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here