അച്ചാറുകളിൽ ഇവൻ സൂപ്പർസ്റ്റാർ! നല്ല കിടിലോൽക്കിടിലം വെളുത്തുള്ളി അച്ചാർ ഇങ്ങനെയുണ്ടാക്കാം

GARLIC PICKLE

ചോറിനൊപ്പം നല്ല ഇളം എരിവുള്ള അച്ചാർ! എന്തേ വായിൽവെള്ളം വന്നോ. ചിലർക്ക് ചോറിനൊപ്പം എന്തെങ്കിലും ഒരു അച്ചാർ, അത് മസ്റ്റാണ്. നിങ്ങൾക്കും അങ്ങനെത്തന്നെയാണോ? ഏത് അച്ചാറാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടം. വെളുത്തുള്ളി അച്ചാറെങ്ങനെ ഇഷ്ടമാണോ? അതോ ഇതുവരെ ഈ അച്ചാർ പരീക്ഷിച്ചിട്ടില്ലേ? എങ്കിലൊരു കൈ നോക്കിയാലോ? എങ്കിൽ ദേ പിടിച്ചോ റെസിപ്പി.

ആവശ്യമായ ചേരുവകൾ

വെളുത്തുള്ളി – 250 ഗ്രാം
പച്ചമുളക് – 3 എണ്ണം അരിഞ്ഞത്
ഇഞ്ചി- ഒരു ചെറിയ കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി ചെറുതായി – 8 എണ്ണം അരിഞ്ഞത്
മുളകുപൊടി- 3 ടേബിൾസ്പൂൺ
കായപ്പൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉലുവാപ്പൊടി- 1//4 ടീസ്പൂൺ
ശർക്കര പൊടിച്ചത്- 1 ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ആദ്യമായി ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിക്കുക. ശേഷം കടുകിട്ടു പൊട്ടിക്കുക.ഇനി ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കാം.ഇത് വഴന്നു വരുമ്പോൾ വെളുത്തുള്ളി ചേർത്ത് 2 മിനിറ്റ് ഇളക്കണം. തുടർന്ന് മുളകുപൊടി, കായപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേർത്ത് പൊടിയുടെ പച്ച മണം മാറി വരും വരെ നന്നായി ഇളക്കിക്കൊടുക്കുക. ഇനി പച്ച മണം മാറി വരുമ്പോൾ പുളി പിഴിഞ്ഞതും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ശർക്കര പൊടിച്ചതും ചേർത്ത് കൊടുക്കണം.ഇതിലേക്ക് ഇനി അൽപ്പം തിളപ്പിച്ച വെള്ളം ഒഴിക്കാം. ഇത് ചെറിയ രീതിയിൽ വെന്തുവരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങിവെക്കാം.ഇതോടെ സ്വാദേറും വെളുത്തുള്ളി അച്ചാർ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News